മസ്‌കത്ത്: ഒമാനില്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ മോഷ്ടിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ഏഷ്യന്‍ പൗരത്വമുള്ള അഞ്ച് പേരാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പോലീസ്(ആര്‍ഒപി) അറിയിച്ചു.
അല്‍ ദഖിലിയ, നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റുകളിലെ നിരവധി സ്ഥലങ്ങളില്‍ നിന്ന് ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ മോഷ്ടിച്ചതിനാണ് പ്രതികള്‍ അറസ്റ്റിലായത്. അല്‍ ദഖിലിയ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്ത പ്രവാസികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും ആര്‍ഒപി വ്യക്തമാക്കി.
