കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു

IMG 20240602 WA0010

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 9.35ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകിട്ട് 5.40ന് മാത്രമേ പുറപ്പെടൂവെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മുന്‍കൂട്ടി അറിയിക്കാതെ വിമാനം വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. ദോഹയില്‍ നിന്ന് വിമാനം ഇതുവരെ കരിപ്പൂരില്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

അതേസമയം മോശം കാലാവസ്ഥയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് വഴിതിരിച്ചുവിടുകയും ചെയ്തു. അഞ്ച് വിമാനങ്ങളാണ് കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്. ഇതില്‍ നാല് വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തന്നെ പിന്നീട് തിരിച്ചുവിടുകയും ചെയ്തു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading