ഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മെയ് മാസത്തെ നിരവധി ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി. മെയ് 29, 31 തീയതികളിലെ വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ സര്‍ക്കുലറിലൂടെ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള മസ്‌കത്ത്, ബഹ്‌റൈന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.
മെയ് 29,31 തീയതികളിലെ കോഴിക്കോട് -മസ്‌കത്ത് സര്‍വീസ്, മെയ് 30, ജൂണ്‍ 1 തീയതികളിലെ മസ്‌കത്ത് – കോഴിക്കോട് സര്‍വീസുകളാണ് റദ്ദാക്കിയത്. മെയ് 30ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കും തിരിച്ചുമുള്ള സര്‍വീസും 31ന് കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്കുും തിരിച്ചുമുള്ള സര്‍വീസുകളും റദ്ദാക്കി. നാളത്തെ ബഹ്‌റൈന്‍ – ഡല്‍ഹി സര്‍വീസും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.
