ഖത്തറില്‍ ഇനിമുതല്‍ മൂന്ന് വയസ്സില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാം; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി

img 20240522 wa0041

ദോഹ: ഖത്തറില്‍ മൂന്ന് വയസ്സില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള നിര്‍ദ്ദേശത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. നാല് വയസ്സിന് പകരം മൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പ്രാഥമിക ഘട്ടത്തിന് മുമ്പ് കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളില്‍ പ്രവേശനം അനുവദിക്കുന്നതിനുള്ള വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമാണ് യോഗം അംഗീകരിച്ചത്.

ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനിലാണ് യോഗം നടന്നത്.

യോഗത്തിന് ശേഷം, നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മോഹന്‍നാദി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading