ദോഹ: ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഗതാഗത ലംഘന പിഴ നേരത്തെ അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്തയാണ് ഇക്കാര്യം അറിയിച്ചത്. ട്രാഫിക് പിഴകളില്‍ 50% ഇളവ് അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇളവ് ലഭിക്കും. എല്ലാ മെക്കാനിക്കല്‍ വാഹനങ്ങള്‍ക്കും ട്രാഫിക് ലംഘനങ്ങളില്‍ 50% ഇളവ് അനുവദിക്കും. 2024 ജൂണ്‍ 1 മുതല്‍ 2024 ഓഗസ്റ്റ് 31 വരെയാണ് ഇളവ് ലഭിക്കുക. മൂന്ന് വര്‍ഷത്തിനുള്ളിലെ നിയമ ലംഘനങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
