ഖത്തറിലെ ഹൈവേകളിലെ ഇടത് പാതയില്‍ ബസുകള്‍ക്കും ടാക്‌സികള്‍ക്കും നിരോധനം

img 20240522 wa0030

ദോഹ: ഖത്തറില്‍ ലിമോസിനുകള്‍, ടാക്‌സികള്‍, ബസുകള്‍, എന്നിവ ഹൈവേകളില്‍ ഇടത് പാത ഉപയേഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. 25-ല്‍ കൂടുതല്‍ യാത്രക്കാരുള്ള ബസുകള്‍, ടാക്‌സികള്‍, ലിമോസിനുകള്‍, ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയ്ക്ക് മൂന്നോ അതിലധികമോ പാതകളുള്ള ഹൈവേകളില്‍ ഇടത് പാത ഉപയോഗിക്കാന്‍ അനുവാദമില്ല.

ഇന്റര്‍സെക്ഷനുകള്‍ക്ക് 300 മീറ്റര്‍ മുമ്പെങ്കിലും വാഹനങ്ങള്‍ ലെയിന്‍ മാറ്റണമെന്നാണഅ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്തയാണ് ഇക്കാര്യം അറിയിച്ചത്.

‘ട്രാഫിക് നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 49-ന്റെ വ്യവസ്ഥകള്‍ അനുസരിച്ച്, 25 യാത്രക്കാരില്‍ കൂടുതലുള്ള ബസുകള്‍, ടാക്‌സികള്‍, ലിമോസിനുകള്‍, ഡെലിവറി സേവനങ്ങള്‍ക്കുള്ള മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ റോഡിലെ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ഓരോ ദിശയിലും മൂന്നോ അതിലധികമോ പാതകളുള്ള ഹൈവേകളില്‍ ഇന്റര്‍സെക്ഷനുകള്‍ക്ക് മുമ്പായി (കുറഞ്ഞത് 300 മീറ്റര്‍) പാത മാറ്റാന്‍ അനുവാദമുണ്ടെന്നും 2024 മെയ് 22 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും’ – മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നിര്‍ദ്ദിഷ്ട പാത ഉപയോഗിക്കാതെ, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (95) അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കും. നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading