മസ്‌കത്ത്: ഒമാനില്‍ എ നെഗറ്റീവ് ,A(-ve) രക്തഗ്രൂപ്പുള്ളവര്‍ അടിയന്തിരമായി ബൗഷറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തം ദാനം ചെയ്യാന്‍ നിര്‍ദേശം. എ നെഗറ്റീവ് രക്തഗ്രൂപ്പിന് ബ്ലഡ് ബാങ്കില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതായും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക്‌സ് സര്‍വീസസ് അറിയിച്ചു.
ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും രക്തം ദാനം ചെയ്യാം. അന്വേഷണങ്ങള്‍ക്കും രക്തദാനത്തിനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും 94555648 എന്ന നമ്പറില്‍ വാട്‌സ് ആപ്പിലൂടെ ബന്ധപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി.
