തൊഴിലാളിയുടെ വിരലുകള്‍ മുറിച്ചു; ബഹ്‌റൈനില്‍ പ്രവാസിക്കെതിരെ കേസ്

img 20240401 wa0022

മനാമ: ബഹ്‌റൈനില്‍ വഴക്കിനിടെ ഗാരേജ് തൊഴിലാളിയുടെ കൈവിരലുകള്‍ വേര്‍പെടുത്തിയ പ്രവാസിക്കെതിരെ കേസ്. ഏഷ്യക്കാരനായ പ്രവാസിക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചില്ലെന്നാണ് വിവരം. പ്രതിക്ക് വേണ്ടി അഭിഭാഷകനെ നിയമിക്കുന്നതിനായി കോടതി അടുത്ത സെഷന്‍ മെയ് 14 ലേക്ക് മാറ്റി.

സല്‍മാബാദ് ഏരിയയിലായിരുന്നു സംഭവം . ഇരയെ പ്രതി നെഞ്ചിലും തലയിലും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അടുത്തുള്ള ഗാരേജിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരയെ പ്രതി പിന്നിലേക്ക് വലിച്ചിഴച്ച് വലതു കൈയില്‍ ഇരുമ്പ് അടിക്കുകയും രണ്ട് വിരലുകള്‍ അറുത്തുമാറ്റുകയും ചെയ്തു. മറ്റ് തൊഴിലാളികള്‍ ഇടപെട്ടാണ് ഇരയെ രക്ഷപ്പെടുത്തിയതെന്ന് ഗള്‍ഫ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആക്രമണത്തിന്റെ കാരണം കോടതി രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രവാസിയുടെ കൂടുതൽ വിവരങ്ങളും ലഭ്യമല്ല.

You May Also Like

  • ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ്‌ നിർബന്ധം

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading