കോഴിക്കോട്-ബഹ്‌റൈന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകുന്നു; സാങ്കേതിക തകരാറെന്ന് വിശദീകരണം

air india

കോഴിക്കോട്: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു. രാവിലെ 2 മണിക്കൂറോളം യാത്രികരെ വിമാനത്തില്‍ കയറ്റിയിരുത്തിയ ശേഷം വിമാനത്തില്‍ നിന്ന് ഇറക്കി. സാങ്കേതിക തകരാറാണെന്നാണ് അധികൃതരുടെ വിശദീകരണം.

അതേസമയം രാവിലെ 10.10ന് പോകേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. വിമാനം പുറപ്പെടാന്‍ അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. വിമാനം, പുറപ്പെടാനായി ഇന്ത്യന്‍ സമയം വൈകീട്ട് 4 മണിക്ക് ഷെഡ്യൂള്‍ ചെയ്‌തെങ്കിലും വീണ്ടും സമയം മാറ്റി. 6.50ന് പുറപ്പെടുമെന്നാണ് നിലവില്‍ യാത്രക്കാര്‍ക്ക് നല്‍കിയ അറിയിപ്പ്. അതേസമയം ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസിന് പ്രതിസന്ധിക്ക് കാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading