സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു 

screenshot 20240508 1607127e2

 തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. മുംബൈയിലായിരുന്നു അന്ത്യം. ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ ശിവന്‍റെ മകനാണ്. 1959 ലാണ് ജനനം. ഡോക്യുമെന്ററികളിലൂടെ സിനിമാ ലോകത്തേക്ക് എത്തി. പ്രശസ്ത ഛായഗ്രാഹകൻ സന്തോഷ് ശിവൻ സഹോദരനാണ്. 

1990 ല്‍ ഇറങ്ങിയ ‘വ്യൂഹം’എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം.  രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്.

പിന്നീട് മോഹൻലാലിനെ നായകനാക്കി ‘യോദ്ധ’ ഒരുക്കി .  ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങൾ മലയാളത്തിൽ ഒരുക്കി. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ ‘സോർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.  ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading