ഷാര്‍ജയില്‍ തടാകത്തെ കടലുമായി ബന്ധിപ്പിക്കുന്ന ‘അല്‍ ലയ്യ’ കനാല്‍ പദ്ധതിക്ക് തുടക്കം

img 20240507 wa0035

ഷാര്‍ജ: ഷാര്‍ജയില്‍ തടാകത്തെ കടലുമായി ബന്ധിപ്പിക്കുന്ന പുതിയ കനാലായ ‘അല്‍ ലയ്യ’യുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 850 മീറ്റര്‍ നീളത്തിലാണ് കനാലിന്റെ നിര്‍മാണം. അറേബ്യന്‍ ഗള്‍ഫില്‍ നിന്നുള്ള ഖാലിദ്, ഖാന്‍ തടാകങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക,  നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. 2023 ജനുവരിയിലാണ് കനാലിന്റെ നിര്‍മാണം ആരംഭിച്ചത്. 

രണ്ട് പ്രധാന പാലങ്ങള്‍, വാട്ടര്‍ കനാല്‍, ബ്രേക്ക് വാട്ടര്‍, പ്രൊമെനേഡ് എന്നിവയുള്‍പ്പെടുന്നതാണ് അല്‍ ലയ്യ കനാല്‍ പദ്ധതി. കനാലിന്റെ നിര്‍മ്മാണ പുരോഗതി കഴിഞ്ഞ ദിവസം ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ അല്‍ ഖാസിമി  സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. അതി രൂക്ഷമായ കാലാവസ്ഥയിലും ചുഴലിക്കാറ്റിലും കനാലിനെ സംരക്ഷിക്കുന്ന 320 മീറ്റര്‍ നീളമുള്ള ബ്രേക്ക്വാട്ടറിന്റെ പൂര്‍ത്തീകരണത്തിന്റേയും ടെസ്റ്റിംഗ് നടത്തി വിജയമായതിന്റേയും വിശദാംശങ്ങള്‍ അധികൃതര്‍ വിശദീകരിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading