ഒമാനില്‍ 40 കിലോയിലധികം ക്രിസ്റ്റല്‍ മെത്തുമായി 3 പ്രവാസികള്‍ പിടിയില്‍

img 20240507 wa0033

 

മസ്‌കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ്(ആര്‍ഒപി) അറസ്റ്റ് ചെയ്തു. ക്രിസ്റ്റല്‍ മെത്ത് കൈവശം വെച്ചതിന് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഏഷ്യന്‍ വംശജരായ പ്രവാസികളാണ് അറസ്റ്റിലായത്. 

സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടാസ്‌ക് പോലീസിന്റെയും പോലീസ് ഡോഗ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സംയുക്ത സഹകരണത്തോടെ ഒമാന്‍ നാര്‍ക്കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 40 കിലോയിലധികം ക്രിസ്റ്റല്‍ മെത്തും കണ്ടെടുത്തു. പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും ആര്‍ഒപി അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading