കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 5 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

img 20240506 wa0050

കന്യാകുമാരി: കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രേദശ് സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂര്‍ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടല്‍ക്ഷോഭ മുന്നറിയിപ്പിനെ തുടര്‍ന്ന് ബീച്ചില്‍ പ്രവേശനം വിലക്കിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ കടലില്‍ ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയതായ വിദ്യാര്‍ത്ഥികള്‍ ലെമൂര്‍ (ഗണപതിപുരം) ബീച്ചില്‍ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളി എസ്ആര്‍എം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

You May Also Like