ദോഹ: ഖത്തറിൽ എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് നാളെ, ഏപ്രില്‍ 15, തിങ്കളാഴ്ച തുടക്കമാവും. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച 16 യുവ ഫുട്‌ബോള്‍ ദേശീയ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. മത്സരങ്ങള്‍ മെയ് 3 വരെ തുടരും. ആതിഥേയ രാജ്യമായ ഖത്തര്‍, ഓസ്ട്രേലിയ, ജോര്‍ദാന്‍, ഇന്തോനേഷ്യ എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും ജപ്പാന്‍, കൊറിയ റിപ്പബ്ലിക്, യു.എ.ഇ, ചൈന എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും സൗദി അറേബ്യ, ഇറാഖ്, തായ്ലന്‍ഡ്, തജിക്കിസ്ഥാന്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് സിയിലും വിയറ്റ്നാം, കുവൈത്ത്, മലേഷ്യ, ഉസ്ബക്കിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് ഡിയിലും മത്സരിക്കും..
യോഗ്യതാ മത്സരത്തില്‍ യുഎഇയോട് പരാജയപ്പെട്ടതിനാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ ഇടം പിടിച്ചില്ല.
നാളെ, ഖത്തറിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ – ഇന്തോനേഷ്യയെ നേരിടും. തജിക്കിസ്ഥാന്‍ റഫറിയായ നസ്രുല്ലോ കബിറോവ് മത്സരം നിയന്ത്രിക്കും.വൈകിട്ട് 6.30നാണ് മത്സരം.
