ദുബായ്: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 8 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ശമ്പളത്തോടെയുള്ള അവധി ലഭിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
മദാന്‍ 30 പൂര്‍ത്തിയാകുകയാണെങ്കില്‍ ഏപ്രില്‍ 8 മുതല്‍ 12 വരെ അഞ്ച് ദിവസത്തെ അവധിയും റമദാന്‍ 29 ആണെങ്കില്‍ ഏപ്രില്‍ 11 വരെ നാല് ദിവസത്തെ അവധിയും സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ലഭിക്കും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 14 വരെ ഒരാഴ്ചത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള അവധിയും പ്രഖ്യാപിച്ചു. ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 14 വരെ എല്ലാ സ്വകാര്യ സ്‌കൂളുകളും സര്‍വകലാശാലകളും നഴ്സറികളും അടച്ചിടുമെന്ന് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.
