കുവൈത്ത് സിറ്റി: കുവൈത്തിനേയും സൗദി അറേബ്യയേയും ബന്ധിപ്പിക്കുന്ന കുവൈത്ത്- സൗദി റെയല്‍പാത 2028ല്‍ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്താനാവും.പദ്ധതിയുടെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. സുരക്ഷിതവും കാര്യക്ഷമവുമായ റെയില്‍വേ ഗതാഗതം കൈവരിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഗതാഗത സംവിധാനം സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
കുവൈത്തില്‍ നിന്ന് റിയാദ് നഗരത്തിലൂടെ കടന്നുപോകുന്നതാണ് പാത. ആദ്യഘട്ടത്തില്‍ റെയില്‍ പാതയുടെ റൂട്ട് നിര്‍ണ്ണയിക്കുക, അനുമതികള്‍ വാങ്ങുക എന്നിവയാണ്. ഡിസൈന്‍ ഘട്ടമാണ് രണ്ടാമത്തേത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതാണ് മൂന്നാം ഘട്ടം.
