സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം, നിരവധി പേർക്ക് പരിക്ക്

InShot 20261010 233607068

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. ഇന്ന് ഒക്ടോബർ 10, ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആക്രമണം നടന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും, പരിക്കേറ്റവരുടെ കൃത്യമായ എണ്ണം കണക്കാക്കിവരികയാണെന്നും അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

നാശനഷ്ടങ്ങൾ വിലയിരുത്തുന്ന നടപടികൾ പൂർത്തിയാകുന്നതുവരെയും സുരക്ഷ ഉറപ്പാക്കുന്നതുവരെയും വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading