ദോഹ ഫിലിം ഫെസ്റ്റിവൽ നവംബർ 19 മുതൽ

InShot 20261009 163007594

ദോഹ: ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) 2026 പ്രഖ്യാപിച്ചു. 2026 നവംബർ 19 മുതൽ 27 വരെ മേള നടക്കും.

ഫിലിം ഫെസ്റ്റിവലിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സരത്തിലേക്ക് 15 സിനിമകൾ തിരഞ്ഞെടുത്തു. അറബ് വേൾഡ്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഇത്തവണത്തെ ഫിലിം ഫെസ്റ്റിവൽ. തിരഞ്ഞെടുത്ത ചിത്രങ്ങളിൽ 11 ചിത്രങ്ങൾക്ക് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രാന്റ് പ്രോഗ്രാം വഴി പിന്തുണ ലഭിച്ചു.

അഞ്ച് അംഗ അന്താരാഷ്ട്ര ജൂറിയാണ് വിധി നിർണ്ണയിക്കുക. നാല് വിഭാഗങ്ങളിലായി $185,000 രൂപയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. അതേസമയം മികച്ച സിനിമയ്ക്കായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (FIPRESCI) ൽ മൂന്ന് അംഗ ജൂറി ഉണ്ടായിരിക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading