ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ  ഓണാഘോഷം സംഘടിപ്പിച്ചു

InShot 20261005 222320197

ദോഹ: ഖത്തറിൽ  കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, കെഫാഖ്, ഓണാഘോഷം സംഘടിപ്പിച്ചു. ‘കഥകളി നാടിൻ പൊന്നോണം 2026’ എന്ന പേരിൽ ദോഹ ഐ സി സി അശോക ഹാളിലായിരുന്നു പരിപാടി.

കെഫാഖ് പ്രസിഡന്റ് ബിനേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടി സിനിമാ താരവും നിർമ്മാതാവും ദോഹയിലെ പ്രമുഖ സംഘാടകനുമായ ചന്ദ്രമോഹൻ പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഖത്തർ ഐസിസി ജനറൽ സെക്രട്ടറി  എബ്രഹാം കെ. ജോസഫ്, ഐ സി സി സെക്രട്ടറി പ്രദീപ് പിള്ള എന്നിവർ ആശംസകളും കെഫാഖ് ജനറൽ സെക്രട്ടറി ജോബിൻ പണിക്കർ സ്വാഗതവും ട്രഷറർ ബെന്നി ബേബി നന്ദിയും അറിയിച്ചു.

പരിപാടിയിൽ ഐസിസി ലൈബ്രറിക്കായി കെഫാഖ് നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു. മുൻ കെഫാഖ് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളെയും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കെഫാഖ് വിദ്യാർത്ഥികളെയും, ഫിഫ ഫുട്ബോൾ പ്രെഡിക്ഷൻ മത്സര വിജയികളെയും   പരിപാടിയിൽ ആദരിച്ചു.

കെഫാഖിലെ എൺപതോളം കുട്ടികളും, വനിതകളും, പുരുഷന്മാരും അടങ്ങുന്ന കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച ‘മെഗാ ഷോ ‘ ആഘോഷത്തിനെ മികവുറ്റതാക്കി. തിരുവാതിര, നാടൻ പാട്ട്, സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക് നൃത്തങ്ങൾ, ഫ്യൂഷൻ നൃത്തങ്ങൾ,  ഗാനമേള, ഫാഷൻ ഷോ, സ്കിറ്റ് എന്നിവ പരിപാടിക്ക് മിഴിവേകി.

കലാപരിപാടികൾക്ക് കൺവീനർമാരായ ജലു അമ്പാടി, ഉമ്മൻ കൈപ്പള്ളിൽ, ടിൻസി ജോബി, അജന റോഷൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കെ.ഫിലിപ്പ് , വൈസ് പ്രസിഡന്റ്‌മാരായ സിബി മാത്യു, ബിജു പി. ജോൺ, ഖജാൻജിമരായ ബെന്നി ബേബി, അനീഷ് തോമസ്,  ജോയിന്റ് സെക്രട്ടറി ഷാജി കരിക്കം, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആയ അനിൽകുമാർ ആർ, ദിപു സത്യരാജൻ, റിഞ്ചു അലക്സ്, ഗോപിക അനീഷ്, അരുൺ ആർ. പിള്ള, ആകാശ് ആശ്രമം, ചാൾസ് ചാക്കോ, സോജു ഫിലിപ്പ്, ജൂണോ വിനീത്, റെജി ലൂക്കോസ് കൂടാതെ വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

കൂടുതൽ വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • അൽ ഖോർ പോർട്ടിൽ വീണ്ടും തീപിടിത്തം

  • മെഡിക്കൽ ലീവ് ഇനി ഒരു മണിക്കൂറിൽ

  • ക്യാമ്പിംഗ് സീസണിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കുന്നു..തീയതികൾ അറിയുക

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading