ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളെ സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് നേരിട്ട് മന്ത്രാലയത്തെ അറിയിക്കാൻ അവസരം. നിയമലംഘനങ്ങൾ സംബന്ധിച്ച് മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 16001-ൽ വിളിച്ചോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ ഉപഭോക്താക്കൾക്ക് പരാതിപ്പെടാവുന്നതാണ്.
ഡ്രൈവിംഗ് സ്കൂളുകളിൽ പരിശീലനത്തായി ചേരുമ്പോൾ കൃത്യമായ കരാർ ഉണ്ടാക്കണമെന്നാണ് വ്യവസ്ഥയെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI) വ്യക്തമാക്കി. രേഖാമൂലമുള്ള കരാർ ഇല്ലാതെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കാൻ പാടില്ല. പരിശീലനം ആരംഭിക്കുന്ന കൃത്യമായ തീയതിയും ഈ കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
പരിശീലനം ആരംഭിക്കുന്ന കൃത്യമായ തീയതിയും കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നൽകുന്ന പെർമിറ്റ് നമ്പർ ലഭ്യമാക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കണം
ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ അത് ഉപഭോക്താക്കൾക്ക് മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്. നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
