ദോഹ: ഖത്തറിലെ റാസ് ലഫാനിൽ നിന്നുള്ള എൽ എൻ ജി (ദ്രവീകൃത പ്രകൃതിവാതകം) കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതിന് ശേഷം വീണ്ടും ആ കടലിടുക്കിന് പുറത്ത് പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതെന്ന് ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 2-3 തീയതികളിലായി ഖത്തറിന്റെ നാല് എൽഎൻജി കപ്പലുകൾ കടലിടുക്കിന് പുറത്ത് പ്രത്യക്ഷപ്പെട്ടതായി കെപ്ലർ (Kpler), എൽഎസ്ഇജി (LSEG) എന്നിവയുടെ വിവരങ്ങളും വ്യക്തമാക്കുന്നു. ഇതിൽ മൂന്നെണ്ണം ഖത്തർ എനർജിയുമായി (QatarEnergy) ബന്ധപ്പെട്ടവയാണ്. ‘അൽ ഖർസ’ (Al Kharsaah) എന്ന കപ്പൽ സീപീക്ക് മാരിടൈം (Seapeak Maritime) ആണ് കൈകാര്യം ചെയ്യുന്നത്.
അതേസമയം , ഖത്തർ എനർജിയോ സീപീക്ക് മാരിടൈമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 18-നും 27-നും ഇടയിലാണ് ഈ നാല് കപ്പലുകളും അവസാനമായി നിർണായകമായ ഹോർമുസ് ജലപാതയ്ക്കുള്ളിൽ ട്രാക്ക് ചെയ്യപ്പെട്ടത്. അതേസമയം, സീപീക്ക് കൈകാര്യം ചെയ്യുന്ന മറ്റൊരു കപ്പലായ ‘അൽ മറൂന’ (Al Marrouna), ഒക്ടോബർ 2-ന് ഖത്തറിന് സമീപമുള്ള കടലിടുക്കിനുള്ളിൽ ‘ബാലസ്റ്റ്’ (ഭാരത്തിനായി വെള്ളം മാത്രം നിറച്ച) അവസ്ഥയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
