റിയാദ്: സൗദി അറേബ്യയിലെ കിംഗ് ഖാലിദ് വിമാനത്താവളത്തേയും സൗദി എയർലൈൻസ് വിമാനത്തെയും ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം, ഒക്ടോബർ 8, വ്യാഴാഴ്ച നടന്ന രണ്ട് ആക്രമണങ്ങളിൽ മൂന്ന് പൗരന്മാർ കൊല്ലപ്പെടുകയും മറ്റ് ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ആക്രമണങ്ങളിൽ ഭൗതിക നാശനഷ്ടങ്ങൾക്കു പുറമെ, വിവിധ രാജ്യക്കാരായ നിരവധി പൗരന്മാർക്കും താമസക്കാർക്കും നിസ്സാരമായതും ഗുരുതരമായതുമായ പരിക്കുകൾ സംഭവിച്ചതായും സൗദി പ്രസ് ഏജൻസി (SPA) പുറത്തുവിട്ട പ്രസ്താവനയിൽ അതോറിറ്റി വ്യക്തമാക്കി. അതേസമയം വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും അതോറിറ്റി അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും രാജ്യത്തെ സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അതോറിറ്റി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
