ദോഹ: ഖത്തറിൽ 200 കിലോഗ്രാമിലധികം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ജനറൽ ടാക്സ് അതോറിറ്റി. പിടികൂടിയ പുകയില ഉൽപ്പന്നങ്ങൾ കണ്ടു കെട്ടുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്കുള്ള നികുതി നിയമം (selective tax law) പാലിക്കുന്നത് ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി നടത്തിയ പരിശോധനയ്ക്കിടെയാണ് നടപടി.
അംഗീകൃത നികുതി സ്റ്റാമ്പുകളില്ലാത്ത ഉൽപ്പന്നങ്ങളാണ് കണ്ടു കെട്ടിയത്. വിൽപ്പനയ്ക്ക് അനുമതിയില്ലാത്തതും പ്രത്യേക നികുതി ബാധകമായ ഉൽപ്പന്നങ്ങളുടെയും വിൽപന വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നടക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
