ദോഹ: ഖത്തറിൽ സെപ്റ്റംബർ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകില്ല. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 ഖത്തർ റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 ഖത്തർ റിയാലുമായിരിക്കും വില. ഡീസൽ ലിറ്ററിന് 2.05 ഖത്തർ റിയാൽ എന്ന വില മാറ്റമില്ലാതെ തുടരും.
അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരത്തിനനുസരിച്ച് ഊർജ്ജ മന്ത്രാലയം ഇന്ധനവില നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയതിനെത്തുടർന്ന്, 2017 സെപ്റ്റംബർ മുതൽ ഖത്തർ എനർജിയാണ് പ്രതിമാസ ഇന്ധനവില പട്ടിക പ്രഖ്യാപിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
