അപകടങ്ങളുടെ ഫോട്ടോ എടുക്കരുത്; മുന്നറിയിപ്പുമായി അധികൃതര്‍

IMG 20260818 WA0020

ദോഹ: ഖത്തറില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ചിത്രങ്ങളോ വീഡിയോകളോ നിയമപരമായ അനുമതിയില്ലാതെ പകര്‍തരുതെന്ന് മുന്നറിയിപ്പ്. അപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഖത്തര്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 333 പ്രകാരം, നിയമം അനുവദിക്കുന്ന സാഹചര്യങ്ങളിലൊഴികെ, അപകടങ്ങളില്‍ പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതോ പ്രചരിപ്പിക്കുന്നതോ കുറ്റകരമാണ്. ഇതിന് രണ്ട് വര്‍ഷം വരെ തടവോ 10,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ദുരുപയോഗം ചെയ്യാനോ അപകീര്‍ത്തിപ്പെടുത്താനോ ഉള്ള ഉദ്ദേശ്യത്തോടെ പൊതുസ്ഥലത്തുള്ളവരുടെ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതോ പ്രചരിപ്പിക്കുന്നതും ഈ നിയമം വിലക്കുന്നു.

അതേസമയം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ മെട്രാഷ് ആപ്ലിക്കേഷന്‍ വഴി അധികൃതരെ അറിയിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
A warning has been issued in Qatar against capturing photos or videos of individuals injured or killed in accidents without legal permission. Authorities have also warned that legal action will be taken against those who record or share footage of accidents on social media.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading