പ്രളയ ദുരിതമുഖത്ത് ആശ്വാസവുമായി ജോജു ജോര്‍ജ് ലവേഴ്സ് ക്ലബ്ബ് ഖത്തര്‍ ടീം

1q 12

ദോഹ: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍, കുടിവെള്ളം, ലഘുഭക്ഷണങ്ങള്‍ തുടങ്ങി അടിയന്തര ആവശ്യവസ്തുക്കള്‍ ജോജു ജോര്‍ജ് ലവേഴ്സ് ക്ലബ്ബ് ഖത്തര്‍ ടീമിന്റെ നേതൃത്വത്തില്‍ എത്തിച്ചു. വൈസ് ചെയര്‍മാന്‍ ടിജു തോമസ്, അംഗങ്ങളായ ജോബി കെ. തോമസ്, ലിജു തോമസ്, ബോസ് എന്നിവര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നേരിട്ട് സന്ദര്‍ശിച്ച് സഹായസാമഗ്രികള്‍ കൈമാറുകയും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം ആശ്വാസമായി നിലകൊള്ളുകയും ചെയ്തു.

ഈ പ്രവര്‍ത്തനത്തിന് പിന്തുണയും സഹകരണവും നല്‍കിയ എല്ലാ നല്ല മനസ്സുകള്‍ക്കും ക്ലബ്ബ് നന്ദി അറിയിച്ചു. ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും എത്രയും വേഗം ആശ്വാസവും സുരക്ഷിതമായ ജീവിതവും തിരികെ ലഭിക്കട്ടെയെന്നും ആത്മാര്‍ത്ഥമായി ആശംസിക്കുന്നുവെന്നും ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
joju george lovers club qatar delivered essentials to flood affected areas in kerala.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading