താമസസ്ഥലങ്ങളിലെ വൈദ്യുതി-ജല ബോര്‍ഡുകള്‍ സൂക്ഷിക്കണം: കഹ്‌റാമ

1q 7

ദോഹ: വൈദ്യുതി-ജല ബോര്‍ഡുകള്‍ നശിപ്പിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ). വീടുകളിലോ കെട്ടിടങ്ങളിലോ അറ്റകുറ്റപ്പണികളോ നവീകരണ പ്രവര്‍ത്തനങ്ങളോ നടത്തുമ്പോള്‍, ഭിത്തിയില്‍ ഘടിപ്പിച്ചിട്ടുള്ള വൈദ്യുതി-ജല കണക്ഷന്‍ നമ്പര്‍ പ്ലേറ്റുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

ബോര്‍ഡുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ, അവ നീക്കം ചെയ്യുകയോ, മറയ്ക്കുകയോ, ഏതെങ്കിലും വിധത്തില്‍ മാറ്റം വരുത്തുകയോ ചെയ്യരുത്. ബോര്‍ുഡകള്‍ക്കോ അവയിലുള്ള വിവരങ്ങള്‍ക്കോ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് ഉപഭോക്താക്കള്‍ പൂര്‍ണ്ണ ഉത്തരവാദികളായിരിക്കുമെന്നും കഹ്‌റാമ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar General Electricity and Water Corporation (Kahramaa) has called on customers to take special care of the electricity and water number plates fixed to the walls of homes and buildings when carrying out any maintenance or renovation works. In a public advisory posted on its social media accounts, the corporation stressed that these plates must not be damaged, removed, covered or altered in any way. Customers will be held fully responsible for any harm caused to the plates or the information displayed on them.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading