ദോഹ: ഖത്തറില്‍ നാളെ, ഓഗസ്റ്റ് 5, ബുധനാഴ്ച മഴയ്ക്കും ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രാദേശികമായി മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അതേസമയം രാജ്യത്തുടനീളം ഉയര്‍ന്ന താപനില തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.
ചിലയിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞോ നേരിയ മൂടല്‍മഞ്ഞോ അനുഭവപ്പെടാമെന്നും, പിന്നീട് പകല്‍സമയത്ത് ചൂട് വര്‍ധിക്കുകയും മഴയ്ക്ക് കാരണമായേക്കുമെന്നും വകുപ്പ് അറിയിച്ചു. രാത്രിയില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കാനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ദോഹ, അല്‍ വക്ര, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെയും, മെസൈദില് 41 ഡിഗ്രി സെല്‍ഷ്യസ്, അബു സംറയില്‍ 40 ഡിഗ്രി സെല്‍ഷ്യസ്, ദുഖാന്, അല്‍ റുവൈസ് എന്നിവിടങ്ങളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് തുടക്കത്തില്‍ ദിശ മാറിക്കൊണ്ടിരിക്കുമെങ്കിലും പിന്നീട് പ്രധാനമായും വടക്കുപടിഞ്ഞാറ്-വടക്കുകിഴക്ക് ദിശയില്‍ 3 മുതല്‍ 13 നോട്ട്സ് വരെ വേഗതയില്‍ വീശുമെന്നാണ് അറിയിപ്പ്. കടലില്‍ കാറ്റിന്റെ വേഗത ഇടയ്ക്കിടെ 16 നോട്ട്സ് വരെ ഉയര്‍ന്നേക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar is expected to see the formation of local clouds with a chance of rainfall and isolated thunderstorms on Wednesday, while temperatures are forecast to remain hot to very hot across the country, the Qatar Meteorology Department (QMD) said. The department said the weather will be misty to foggy in some areas at first, before becoming hot to very hot during the day with local clouds that may bring rain, while conditions will turn relatively humid at night. Latest weather radar images issued by QMD showed the formation of local rain clouds over southwestern parts of the country, which could become thundery at times, prompting the department to urge the public to exercise caution.
