ദോഹ: ഖത്തറില്‍ ഇലക്ട്രിക് ബാറ്ററികള്‍ക്ക് അന്തിമ ആൻ്റി -ഡംപിംഗ് തീരുവ ചുമത്താനൊരുങ്ങി വാണിജ്യ, വ്യവസായ മന്ത്രാലയം. 2026 ലെ തീരുമാനം നമ്പര്‍ 48 പ്രകാരം, ചൈനയില്‍ നിന്നും മലേഷ്യയില്‍ നിന്നും നിര്‍മ്മിച്ചതോ കയറ്റുമതി ചെയ്യുന്നതോ ആയ ഇലക്ട്രിക് ബാറ്ററികളുടെ ഇറക്കുമതിക്കാണ് ഫൈനല്‍ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തുന്നത്.
ഇറക്കുമതികള്‍ക്ക് അന്തിമ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ വ്യാവസായിക സഹകരണ സമിതി അംഗീകരിച്ച നടപടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
താരിഫ് 8507, ഹാര്‍മോണൈസ്ഡ് സിസ്റ്റം കോഡ് 85071000 എന്നിവയില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് തീരുവ ബാധകമെന്നും മന്ത്രാലയം അറിയിച്ചു. ചൈനയിലെയും മലേഷ്യയിലെയും നിര്‍മ്മാതാവിനോ കയറ്റുമതിക്കാരനോ ഉള്ള ഡംപിംഗ് മാര്‍ജിന്‍ അനുസരിച്ചാണ് തീരുവ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Commerce and Industry (MOCI) has announced the imposition of final anti-dumping duties on imports of electric batteries originating in or exported from the China and Malaysia under Decision No. 48 of 2026.
