ദോഹ: വാഹനത്തിന് ചുമത്തുന്ന പിഴകള്‍ കൃത്യസമയത്ത് അടയ്ക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമലംഘനത്തിനുള്ള പിഴ കൃത്യസമയത്ത് അടയ്ക്കുന്നത് നിയമത്തോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുകയും ലഭ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുമെന്നും നിയമലംഘനങ്ങള്‍ പെരുകുന്നതും അതുമൂലമുണ്ടാകാവുന്ന നിയമനടപടികള്‍ ഒഴിവാക്കുകയും ചെയ്യുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
12 മാസത്തിന് മുകളിലുള്ള ട്രാഫിക് പിഴകള്‍ നിയമനടപടികള്‍ക്ക് ഇടയാക്കും. പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടായിരിക്കില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം ചില ഗതാഗത നിയമ ലംഘനങ്ങളില്‍ 50% ഇളവ് ലഭിക്കും. പിഴ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
qatar ministry of interior says, Ensuring timely payment of traffic fines reflects commitment to the law, guarantees access to the available benefits, and prevents the accumulation of violations and the legal procedures that may result from them.
