ദോഹ: ഖത്തറില്‍ വേനല്‍ക്കാലത്ത് ഏര്‍പ്പെടുത്തിയ തൊഴില്‍ നിരോധനം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം. വേനല്‍ക്കാലത്തെ തൊഴില്‍ സമയക്രമം അല്ലെങ്കില്‍ തൊഴിലിടങ്ങളിലെ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങള്‍ എന്നിവ ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് രാജ്യത്ത് പുറംജോലികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3:30 വരെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കനത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയമലംഘനങ്ങള്‍ 40488264 എന്ന നമ്പറില്‍ വിളിച്ചോ info@mol.gov.qa ഇമെയില്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Labour has urged the public to report any violations of the summer working hours regulation or occupational safety and health requirements through its official channels. In a social media post, the Ministry reminded the public that the outdoor work ban is in effect from June 1 to September 15, prohibiting work under direct sunlight between 10am and 3:30pm.
