കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച തുകയുടെ കണക്ക് അവതരിപ്പിച്ച് സഹായ സമിതി. ആകെ സംഭാവന ലഭിച്ചത് 48.36 കോടി രൂപയാണ്. പിരിഞ്ഞുകിട്ടിയതില്‍ 12.83 കോടി രൂപ ബാക്കിയുണ്ടെന്നും അബ്ദുല്‍ റഹീം അസിസ്റ്റന്‍ഡ് കമ്മിറ്റി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റ് അറിയിച്ചു.
ഇപ്പോള്‍ രണ്ട് അക്കൗണ്ടുകളിലായി 12,83,32,555 രൂപയാണ് ബാക്കിയുള്ളത്. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ കുട്ടിയുടെ കുടുംബം ദിയാധനം നല്കിയാല് മാപ്പ് നല്‍കുമെന്ന് അറിയിച്ചതോടെയാണ് അബ്ദുല്‍ റഹീമിനായി പൊതുധനസമാഹരണത്തിലൂടെ ദിയാധനമായ മുപ്പത്തിനാലര കോടിയോളം രൂപ സമാഹരിച്ചത്. തുടര്‍ന്ന് ദിയാദനം നല്കി റഹീം ജയില്‍മോചിതനായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The assistance committee has presented the financial details regarding the funds raised for the release of Abdul Rahim—a native of Kodambuzha, Farook, Kozhikode—who had been imprisoned in Saudi Arabia. A total of ₹48.36 crore was received in donations. The trust, registered as the 'Abdul Rahim Assistance Committee,' announced that a balance of ₹12.83 crore remains from the collected amount.
