ദോഹ: ഖത്തറികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ വില, ഗതാഗത ഫീസ് എന്നിവ നിശ്ചയിക്കുന്ന നിയമത്തില്‍ ഭേദഗതി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാരല്ലാത്ത ഖത്തരികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കുന്നതും ഗതാഗത ഫീസുകള്‍ നിര്‍ണയിക്കുന്നതും സംബന്ധിച്ച 2023 ലെ തീരുമാന നമ്പര്‍ (20) ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഖത്തരി യാത്രാ രേഖകള്‍ കൈവശം വച്ചിരിക്കുന്നവര്‍, ഖത്തറില്‍ സ്ഥിര താമസ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവര്‍ എന്നിവര്‍ക്കായിരിക്കും ഭേദഗതി ബാധകമാകുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar ministry of education Adding new categories to the exemption list for textbook fees and transportation fares, to include holders of Qatari travel documents and holders of permanent residency cards.
