ദോഹ: ഖത്തറില്‍ പെട്രോള്‍ വില കൂട്ടി. ഏപ്രില്‍ മാസത്തെ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വിലയിലാണ് വര്‍ധനവ്. പ്രീമിയം 91 പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും.
സൂപ്പര്‍ ഗ്രേഡ് 95 പെട്രോള്‍ ലിറ്ററിന് 2.05 റിയാലാണ് ഏപ്രില്‍ മാസത്തെ നിരക്ക്. കഴിഞ്ഞമാസം 1.90 റിയാലായിരുന്നു.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.85 ഖത്തര്‍ റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലും മാറ്റമില്ലാതെ തുടരും. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ വിവിധ രാജ്യങ്ങളില്‍ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
