ദോഹ: ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പഠനം ആരംഭിക്കുന്നു. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പ്രഖ്യാപിച്ച ഡിജിറ്റല്‍ പഠനം അവസാനിപ്പിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇന്ന്, മാര്‍ച്ച് 24 മുതല്‍ ക്യാമ്പസില്‍ നേരിട്ടുള്ള പഠനവും ജോലിയും പുനരാരംഭിക്കുമെന്ന് ഖത്തര്‍ സര്‍വകലാശാല അറിയിച്ചു. അതേസമയം അധികൃതര്‍ പുറപ്പെടുവിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും പാലിക്കണമെന്നും സര്‍വകലാശാല പറഞ്ഞു.
രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന്, മാര്‍ച്ച് 24 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ക്രമേണ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് 29 ഞായറാഴ്ച മുതല്‍ സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍ണ്ണതോതില്‍ അതത് സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കും.
നഴ്‌സറികളില്‍ മാര്‍ച്ച് 25 ബുധനാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. കിന്റര്‍ഗാര്‍ട്ടനുകളും പൊതു, സ്വകാര്യ സ്‌കൂളുകളിലും ഇന്ന്, മാര്‍ച്ച് 24 ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് 26 വ്യാഴാഴ്ച വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരും. മാര്‍ച്ച് 25 ബുധനാഴ്ച മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫുകള്‍ സ്‌കൂളുകളില്‍ നേരിട്ട്
എത്തണം. മാര്‍ച്ച് 29 ഞായറാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
