ദോഹ: ഖത്തറില്‍ സംഘര്‍ഷങ്ങളെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. നാളെ, മാര്‍ച്ച് 24, ചൊവ്വാഴ്ച മുതല്‍ എല്ലാ ജീവനക്കാരും നേരിട്ട് ഓഫീസില്‍ എത്തണമെന്നും ഓണ്‍സൈറ്റ് ജോലികള്‍ പുനരാരംഭിക്കുമെന്നും മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയറ്റ് പ്രഖ്യാപിച്ചു.
ബാധകമായ ചട്ടങ്ങള്‍ക്കനുസൃതമായി രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും മറ്റ് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും തീരുമാനം ബാധകമാണ്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് മാര്‍ച്ച് 8 മുതലാണ് രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
