ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ സര്‍വീസുകള്‍ ഊര്‍ജ്ജിതമാക്കുന്നത് പരിഗണിക്കണമെന്ന് ഗള്‍ഫ് കാലിക്കറ്റ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്). വിദേശ എയര്‍ലൈനുകള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് കണക്കിലെടുത്ത് ഇന്ത്യന്‍ വിമാന കമ്പനികളും സര്‍വീസുകള്‍ക്കായി നിലവില്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ പുന:പരിശോധിക്കണമെന്നും ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ഗപാഖ് കേന്ദ്ര വ്യോമയാന മന്ത്രാലയം, കേരള മുഖ്യമന്ത്രി, കേരളത്തില്‍ നിന്നുള്ള എംപിമാര്‍ എന്നിവര്‍ക്ക് കത്തയച്ചു.
ഗപാഖ് പ്രസിഡന്റ് കെ.കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അന്‍വര്‍ സാദത്ത് ടി എം സി , ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, അമീന്‍ കൊടിയത്തൂര്‍, മശ്ഹൂദ് തിരുത്തിയാട്, കോയ കൊണ്ടോട്ടി, സുബൈര്‍ ചെറുമോത്ത്, ശാഫി മൂഴിക്കല്‍, എ ആര്‍ അബ്ദുല്‍ റഹ്‌മാന്‍, കരിം ഹാജി മേമുണ്ട തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
