ഖത്തറില്‍ പരിപാടികള്‍ നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

1q 71

ദോഹ: ഖത്തറില്‍ പരിപാടികള്‍, വിവാഹങ്ങള്‍, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവ നടത്തുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഹാളുകളിലും അടച്ചിട്ട സ്ഥലങ്ങളിലും മാത്രമേ പരിപാടികള്‍ നടത്താവൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

പൊതുജന സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം, നിലവിലെ സാഹചര്യത്തില്‍ വിവാഹം, ശവസംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക പരിപാടികള്‍ നടത്തുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. ടെന്റുകളിലോ തുറന്ന സ്ഥലങ്ങളിലോ അവ നടത്തുന്നത് ഒഴിവാക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. വ്യക്തികളെയോ സമൂഹത്തെയോ അപകടത്തിലാക്കുന്ന ഏതെങ്കിലും രീതികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading