ദോഹ: ഖത്തറില്‍ ഈദ്-അല്‍ ഫിത്തര്‍ അവധിക്കാലത്തെ എല്ലാ ഫഹേസ് (FAHES) വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ഖത്തര്‍ ഫ്യുവല്‍ (വുഖൂദ്) പ്രഖ്യാപിച്ചു. മാര്‍ച്ച് 17, ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് 19 വ്യാഴാഴ്ച വരെ എല്ലാ പരിശോധനാ കേന്ദ്രങ്ങളും രാവിലെ 8 മുതല്‍ വൈകുന്നേരം 4:30 വരെ തുറക്കും. ഗേറ്റുകള്‍ വൈകുന്നേരം 4 മണിക്ക് അടയ്ക്കും.
മാര്‍ച്ച് 22, ഞായറാഴ്ച മുതല്‍ മാര്‍ച്ച് 23 തിങ്കളാഴ്ച വരെ പരിശോധനാ കേന്ദ്രങ്ങള്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ തുറന്നിരിക്കും. ഗേറ്റുകള്‍ വൈകുന്നേരം 5:30 ന് അടയ്ക്കും.അതേസമയം, ഫഹേസിന്റെ മസ്രൂവ സ്റ്റേഷന്‍ മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കും. ഗേറ്റുകള്‍ വൈകുന്നേരം 5:30 ന് അടയ്ക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
