ദോഹ: ഖത്തറില്‍ വികലാംഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ വൗച്ചറുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെയും വരാനിരിക്കുന്നതുമായ അധ്യയന വര്‍ഷങ്ങളിലേക്ക് രക്ഷിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 2025-26 അധ്യായന വര്‍ഷത്തേക്ക് 2026 മാര്‍ച്ച് 26 ബുധനാഴ്ച രാവിലെ 11 മണി വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ തീയതിക്ക് ശേഷം ഈ വര്‍ഷത്തേക്കുള്ള പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, 2026- 2027 അധ്യയന വര്‍ഷത്തേക്ക്, 2026 ഏപ്രില്‍ 12 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ആവശ്യമായ സേവനങ്ങളെ അടിസ്ഥാനമാക്കി വിദ്യാഭ്യാസ വൗച്ചറുകളെ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. ആദ്യ ഗഡുവായി 43,000 റിയാലും രണ്ടാമത്തെ സപ്പോര്‍ട്ട് ലെവലിന് 53,000 റിയാലും മൂന്നാമത്തെ സപ്പോര്‍ട്ട് ലെവലിന് 78,000 റിയാലുമാണ് വൗച്ചര്‍ ലഭിക്കുക.
ഒന്നിലധികം വൈകല്യങ്ങളുള്ളവര്‍, ശ്രവണ വൈകല്യങ്ങള്‍, ശാരീരിക, മോട്ടോര്‍ വൈകല്യങ്ങള്‍, കാഴ്ച വൈകല്യങ്ങളും അന്ധതയും, ബുദ്ധിപരമായ വൈകല്യങ്ങളും അവരുടെ സിന്‍ഡ്രോമുകളും, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് വൗച്ചറുകള്‍ ലഭിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
