ദോഹ: ഖത്തറില്‍ റേഷന്‍ വിതരണം നേരിട്ട് വീടുകളില്‍ എത്തിക്കാന്‍ തീരുമാനം. രാജ്യത്തെ യോഗ്യരായ പൗരന്മാര്‍ക്ക് സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യ റേഷന്‍ വിതരണം ചെയ്യുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ ഹോം ഡെലിവറി സേവനം ആരംഭിച്ചു.
റഫീഖ്, സ്‌നൂനു എന്നിവരുമായി സഹകരിച്ചാണ് ഹോം ഡെലിവറി നടപ്പിലാക്കുന്നത്. ഇതിലൂടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ഭക്ഷണ സാധനങ്ങള്‍ നേരിട്ട് അവരുടെ വീട്ടുപടിക്കല്‍ എത്തിക്കാന്‍ കഴിയും. ഡെലിവറി ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ക്ക് ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനും കൃത്യമായ ഡെലിവറി ഉറപ്പാക്കുന്നതിനുമായി ഒരു വെരിഫിക്കേഷന്‍ കോഡ് അയയ്ക്കും. 25QR ഡെലിവറി ഫീസ് ബാധകമായിരിക്കും.
റഫീഖ്, സ്‌നൂനു മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി റേഷന്‍ കാര്‍ഡിന് താഴെ അച്ചടിച്ചിരിക്കുന്ന എട്ട് അക്ക നമ്പര്‍ നല്‍കി യോഗ്യരായ പൗരന്മാര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയ നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
