ദോഹ: ഖത്തറിലെ സാംസ്‌കാരിക സംഘടനയായ കോട്ടയം ജില്ലാ ആര്‍ട്‌സ് & കള്‍ച്ചറല്‍ അസോസിയേഷന്റെ (KODACA) 19-ാം വാര്‍ഷികാഘോഷം ‘ഓര്‍മ്മച്ചെപ്പ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. വാര്‍ഷികാഘോഷത്തിന്റെ പോസ്റ്റര്‍ ലോഞ്ചിംഗ് റേഡിയോ മലയാളം 98.6 എഫ്എം റേഡിയോയില്‍ നടന്നു. ഇക്കഴിഞ്ഞ 23ന് നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് സിയാദില്‍ നിന്നും കൊടാക്ക ചീഫ്പാര്‍ട്ടനും ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദിന് കൈമാറി
ഡിസംബര്‍ 27 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.സി.സി അശോക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കണ്ണിനും കാതിനും മനസ്സിനും കുളിര്‍മയേകുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായി കാലയവനികക്കുള്ളില്‍ മണ്‍ മറഞ്ഞുപോയ 1970-കളിലെ ചലച്ചിത്ര മാധുര്യം പ്രേക്ഷകരുടെ മുന്നിലേക്ക്
പുനഃസൃഷ്ടിച്ച് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി ഒരുക്കിയിട്ടുണ്ടെന്ന് സംഘടകര്‍ അറിയിച്ചു.
1970-കളിലെ മലയാള സിനിമയുടെ സൗന്ദര്യവും സംഗീതവും ഭാവങ്ങളും ഓര്‍മ്മകളും ഒരുമിച്ച് അവതരിപ്പിക്കുന്ന ഓര്‍മ്മച്ചെപ്പ് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഒരു നോസ്റ്റാള്‍ജിക് അനുഭവമാകും. ഒപ്പം നാടന്‍ പാട്ടും സിനിമാറ്റിക്ക് ഡാന്‍സും ഗാനമേളയും ഉണ്ടായിരിക്കും. കലയും സംസ്‌കാരവും സ്നേഹിക്കുന്ന എല്ലാ പ്രവാസി മലയാളികളേയും ഓര്‍മ്മകളുടെ സായാഹ്നത്തിലേക്ക് കോഡാക്ക ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
