ദോഹ: ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡില്‍ പുതുവര്‍ഷാഘോഷം. ഡിസംബര്‍ 31, ബുധനാഴ്ച രാത്രിയില്‍ ലുസൈല്‍ ബൊളിവാര്‍ഡില്‍ ആവേശകരമായ പുതുവത്സരാഘോഷ പരിപാടികള്‍ നടക്കും. വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടികള്‍ പുലര്‍ച്ചെ 2 മണി വരെ ബൊളിവാര്‍ഡില്‍ തുടരും.
പാട്ടും ഡിജെകളും നിരവധി സംഗീത പ്രകടനങ്ങളും കാണികള്‍ക്കായി സംഘടിപ്പിക്കും. സാന്‍ഡ് ആര്‍ട്ടും അക്രോബാറ്റിക് ആക്റ്റുകളുടെ അതുല്യമായ പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും. ബൊളിവാര്‍ഡിന്റെ ഐക്കോണിക് ടവറുകളില്‍ 3D മാപ്പിംഗും ലേസര്‍ ഷോയും നടക്കും. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ കൗണ്ട്ഡൗണോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള വെടിക്കെട്ട്, പൈറോഡ്രോണുകള്‍ എന്നിവ നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
