ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഖത്തർ ഇന്ത്യൻ അംബസാഡറെ നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാൻ അവസരം. ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന മീറ്റിംഗ് വിത്ത് അംബാസഡര്‍ ഡിസംബർ 24ന് നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഇന്ത്യന്‍ എംബസിയില്‍ മീറ്റിംഗ് നടക്കും.
അംബാസഡർ വിപുലിനൊപ്പം എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും മീറ്റിംഗില്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രവാസികളുടെ അടിയന്തരമായ കോണ്‍സുലാര്‍ വിഷയങ്ങളും അനുബന്ധ വിഷയങ്ങളും മീറ്റിംഗില്‍ അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
