ദോഹയ്ക്കും റിയാദിനും ഇടയിലുള്ള യാത്രാ സമയം ഇനി രണ്ട് മണിക്കൂര്‍ മാത്രം; അതിവേഗ ഇലക്ട്രിക് റെയില്‍ പദ്ധതി ഉടന്‍

1q 7

ദോഹ: ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയില്‍ യാത്രക്കാരുടെ ഗതാഗതത്തിനായി നടപ്പിലാക്കുന്ന അതിവേഗ ഇലക്ട്രിക് റെയില്‍ പദ്ധതി ഉടന്‍ സാധ്യമാകും. ഇരു രാജ്യങ്ങളുടെയും സഹകരണങ്ങളുടെ ശക്തമായ ചുവടുവയ്പ്പാണിതെന്നും ഖത്തര്‍ ഗതാഗത മന്ത്രാലയം പറഞ്ഞു.

785 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ അതിവേഗ ട്രെയിന്‍. രണ്ട് തലസ്ഥാന നഗരങ്ങളായ ദോഹയെയും റിയാദിനെയും ബന്ധിപ്പിക്കുകയും അല്‍-ഹോഫുഫ്, ദമ്മാം തുടങ്ങിയ നിരവധി പ്രദേശങ്ങളിലായി വ്യാപിപ്പിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ റെയില്‍ പാത. മണിക്കൂറില്‍ 300 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ട്രെയിന്‍ ദോഹയ്ക്കും റിയാദിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കും. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മൊബിലിറ്റിയെ പിന്തുണയ്ക്കുകയും ബിസിനസ്, ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഓരോ വര്‍ഷവും 10 ദശലക്ഷത്തിലധികം യാത്രക്കാര്‍ ട്രെയിനില്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. 30,000-ത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കും.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, ഇരു രാജ്യങ്ങളുടെയും ജിഡിപിക്ക് ഏകദേശം 115 ബില്യണ്‍ റിയാലിന്റെ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷയെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading