ദോഹ: ഖത്തറിലെ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ 12, വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് ന്യൂനമര്‍ദ്ദം വ്യാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
ഈ ന്യൂനമര്‍ദ്ദം മേഘാവൃതമാകാന്‍ കാരണമാകുമെന്നും ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മഴ പെയ്യാനും ചിലപ്പോള്‍ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കി.
അതേസമയം, പകല്‍ സമയത്ത് മിതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാത്രിയില്‍ താരതമ്യേന തണുപ്പും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നും ക്യുഎംഡി ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു. പ്രധാനമായും തെക്കുകിഴക്കായി 3-13 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
