ആകാശത്ത് പ്രതിസന്ധി; നിരവധി വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലാകും

flight 3

ഡല്‍ഹി: എയര്‍ബസ് എ320 സോഫ്റ്റ്വെയര്‍ നവീകരണത്തിന്റെ ഭാഗമായി നിരവധി ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യത. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ കാരണം രാജ്യ്തത് 350ലധികം വിമാന സര്‍വീസുകളെ ബാധിച്ചു. അടിയന്തരമായി സോഫ്റ്റ് വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യാനായിരുന്നു നിര്‍ദേശം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളിലും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ പുരോഗമിക്കുകയാണ്. ഏകദേശം 6,000 യാത്രാ വിമാനങ്ങളെ ഈ അപ്ഡേറ്റ് ബാധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നാളെയോടെ അപ്‌ഡേഷന്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം.

അപ്‌ഡേഷന്‍ സംബന്ധിച്ച് യാത്രക്കാര്‍ക്കായി ഇത്തിഹാദ് എയര്‍വേസും എയര്‍ അറേബ്യയും സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചു. വിമാനങ്ങളുടെ സര്‍വീസ് ഷെഡ്യൂളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍, അത് ബാധിക്കപ്പെടുന്ന യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു. ഇത്തിഹാദ് എയര്‍വേയ്സ് തങ്ങളുടെ എ320 ശ്രേണിയിലെ വിമാനങ്ങളില്‍ ആവശ്യമായ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഫ്‌ലൈറ്റുകള്‍ സാധാരണ ഷെഡ്യൂളിലേക്ക് തിരിച്ചെത്തിയതായി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading