ദോഹ: ഖത്തറില്‍ ഹയ്യാ വിസയില്‍ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയവും വിസിറ്റര്‍ എന്‍ട്രി മാനേജ് ചെയ്യുന്നതിനുള്ള സ്ഥിരം കമ്മിറ്റിയും സഹകരിച്ചാണ് ഖത്തര്‍ ടൂറിസം ‘ഹയ്യ’ ജിസിസി റസിഡന്റ്‌സ് വിസയില്‍ (എ2) അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര കായിക, സാംസ്‌കാരിക, വിനോദ പരിപാടികളില്‍ ഖത്തര്‍ വേദിയാകുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തേക്കുള്ള യാത്ര സുഗമവും സൗകര്യപ്രദവുമാക്കുന്നതിനാണ് പുതിയ സവിശേഷതകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
നാളെ നവംബര്‍ 30 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഹയ്യാ വിസയിലുള്ള സന്ദര്‍ശകര്‍ക്ക് രണ്ട് മാസം വരെ ഖത്തറില്‍ താമസം അനുവദിക്കും. കൂടാതെ മള്‍ട്ടിപ്പിള്‍-എന്‍ട്രി ആക്സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ഖത്തറിലേക്ക് പോകാനും പുറത്തേക്ക് പോകാനും അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. ടൂറിസ്റ്റ് വിസ (A1), ജിസിസി റസിഡന്റ് വിസ (A2), ETA ഉള്ള വിസ (A3), GCC കമ്പാനിയന്‍ സിറ്റിസണ്‍ വിസ (A4), യുഎസ് പൗരന്മാര്‍ക്കുള്ള വിസ-ഫ്രീ (F1) എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വിസ വിഭാഗങ്ങളാണ് ഹയ്യ വാഗ്ദാനം ചെയ്യുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
