ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബര്‍ 18, ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ ശക്തമായ കാറ്റ് തുടരും. തീരപ്രദേശങ്ങളില്‍ പൊടിപലങ്ങള്‍ ഉയരും. ദൃശപരത കുറയുകയും ചെയ്യും.
രാജ്യത്ത്, നാളെ, നവംബര്‍ 17 വൈകിട്ട് വരെ സമുദ്ര മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. തിരമാലകള്‍ 3 അടിമുതല്‍ എട്ട് അടിവരെ ഉയരാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ 11 അടിവരെ ഉയര്‍ന്നേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
