ഖത്തറിലെ ചില പ്രാദേശങ്ങളിൽ സമുദ്ര പ്രവർത്തനങ്ങൾ നാളെ താൽക്കാലികമായി നിർത്തിവെക്കും

InShot 20251103 180847668

ദോഹ: ഖത്തറിലെ ചില പ്രാദേശങ്ങളിൽ സമുദ്ര പ്രവർത്തനങ്ങൾ നാളെ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയോട് അനുബന്ധിച്ചാണ് നടപടി. 

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ ലുസൈൽ സിറ്റിയിലെ ഫെയർമോണ്ട് ഹോട്ടലിന്റെ കടൽത്തീരം വരെയുള്ള ഉല്ലാസ ബോട്ടുകൾ, ടൂറിസം യാത്രകൾ, മത്സ്യബന്ധനം, സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം സമുദ്ര പ്രവർത്തനങ്ങളാണ് നാളെമുതൽ താൽക്കാലികമായി നിർത്തുന്നത്. നിർദ്ദിഷ്ട മേഖലകളിലെ എല്ലാ സമുദ്ര നാവിഗേഷൻ, കപ്പൽ പാട്ട പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി മന്ത്രാലയം പ്രഖ്യാപിച്ചു. നാളെ, നവംബർ 4 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ നവംബർ 7 വെള്ളിയാഴ്ച രാവിലെ 10 മണി വരെ നിരോധനം പ്രാബല്യത്തിൽ തുടരും.

പൊതുജന സുരക്ഷയും ഖത്തർ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര പരിപാടികളുടെ വിജയകരമായ നടത്തിപ്പും ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. വ്യക്തികളായാലും കമ്പനികളായാലും എല്ലാ കപ്പൽ ഉടമകളും നിർദ്ദേശം പാലിക്കണമെന്നും ഗതാഗത മന്ത്രാലയം അഭ്യർത്ഥിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading